തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയിലേക്ക് അപേക്ഷിക്കാന്‍ ഇന്ന് കൂടി അവസരം. കഴിഞ്ഞ ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലെ തെറ്റുകളും ഒഴിവാക്കലുകളും ഇരട്ടിപ്പും തിരുത്തുന്നതിനുള്ള അപേക്ഷയുടെ അവസാന ദിവസവും ഇന്നാണ്. അന്തിമ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. അപേക്ഷിക്കാന്‍ വെബ്‌സൈറ്റ്: voters.eci.gov.in
മൊബൈല്‍ ആപ്: Voter Helpline. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ സന്ദര്‍ശിക്കുക: https://electoralsearch.eci.gov.in/