തിരുവനന്തപുരം: കേരള ബാങ്കിന്റെ പേരില്‍ വായ്പാ തട്ടിപ്പ്. വാട്‌സ് ആപ്പ് സന്ദേശം വഴി വായ്പ ആവശ്യമുള്ളവര്‍ ചില രേഖകള്‍ അയക്കാന്‍ ആവശ്യപ്പെടുകയും രേഖകള്‍ അയച്ചവര്‍ക്ക് കേരള ബാങ്കിന്റെ ലോഗോ ആലേഖനം ചെയ്ത ലെറ്ററില്‍ വായ്പ അപ്രൂവല്‍ ആയതായും വായ്പാ തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയിപ്പ്.
എന്നാല്‍ കേരള ബാങ്കിന് വാട്‌സ് ആപ്പ് മുഖേനയോ ഓണ്‍ലൈന്‍ വഴി വായ്പാ വിതരണം ചെയ്യാനുള്ള സംവിധാനമില്ല. ബാങ്ക് മറ്റുള്ള ഏതെങ്കിലും ഏജന്‍സികളെ ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ വായ്പാ വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുമില്ല.
ജനങ്ങള്‍ ഇത്തരം പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്നും കേരള ബാങ്കിന്റെ ശാഖകളില്‍ നിന്ന് മാത്രമേ വായ്പാ വിതരണം നടത്തുന്നുള്ളൂ എന്ന വിവരം ബാങ്ക് അറിയിച്ചു.