എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ കൈയേറ്റം; കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസ്

 എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ കൈയേറ്റം; കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസ്

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയേയും സംഘത്തേയും മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസ്. പെരുമ്പാവൂര്‍ പൊലീസാണ് കേസെടുത്തത്.

നവകേരള യാത്രക്കിടെ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശിയതിനെ തുടര്‍ന്നായിരുന്നു അക്രമം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാനെത്തിയ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും മര്‍ദനമേറ്റിരുന്നു. ബൈക്കുകളില്‍ എത്തിയവരാണ് എംഎല്‍എയെ ആക്രമിച്ചത്.

പെരുമ്പാവൂരില്‍ നവകേരള സദസിനെത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. ഇതേതുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ അനുഗമിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചുവിടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.