സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ് ബാബുവിന്റെ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി

സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ് ബാബുവിന്റെ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: പാലാ ലിസ്യൂ കാര്‍മലൈറ്റ് മഠത്തിലെ സിസ്റ്റര്‍ അമലയെ (69) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കാസര്‍കോട് സ്വദേശി മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവിന്റെ ജീവപര്യന്തം തടവ് ശരിവെച്ച് ഹൈക്കോടതി. പ്രതിയായ സതീഷ് ബാബു നല്‍കിയ അപ്പീല്‍ കോടതി തള്ളി.

ശിക്ഷയ്ക്ക് പര്യാപ്തമായ തെളിവുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, ജോണ്‍സന്‍ ജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. പാല അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്താണ് പ്രതി സതീഷ് ബാബു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് അപ്പീല്‍ തള്ളിയത്.

കവര്‍ച്ചയ്ക്കിടെ 2015 സെപ്റ്റംബര്‍ 16 ന് അര്‍ധ രാത്രിയാണ് സിസ്റ്റര്‍ അമല മഠത്തിലെ മൂന്നാം നിലയിലെ മുറിയില്‍ തലയ്ക്കടിയേറ്റ് മരിച്ചത്. വിചാരണ നടത്തിയ പാലാ അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവും 2.10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.