വിജയ തിളക്കത്തിൽ വീണ്ടും ചെന്നൈയിന്‍

വിജയ തിളക്കത്തിൽ  വീണ്ടും ചെന്നൈയിന്‍

ഫറ്റോര്‍ഡ: ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡീഷ എഫ്‌സിയെയാണ് ചെന്നൈയിന്‍ പരാജയപ്പെടുത്തിയത്.

ചെന്നൈക്കായി ഇസ്മയില്‍ ഗോണ്‍കാല്‍വസാണ് ഇരു ഗോളുകളും നേടിയത്. ഡിയേഗോ മൗറിസിയോയുടെ വകയായിരുന്നു ഒഡീഷയുടെ ഏകഗോള്‍.

ജയത്തോടെ ചെന്നൈ അഞ്ചാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ 14 പോയിന്റാണ് അവര്‍ക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമുള്ള ഒഡീഷ അവസാന സ്ഥാനത്താണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.