കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച നവകേരള സദസിന്റെ എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.
ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലാണ് മന്ത്രിസഭയുടെ പര്യടനം. തൃക്കാക്കരയില്‍ വൈകുന്നേരം മൂന്നിനും പിറവത്ത് വൈകിട്ട് അഞ്ചിനുമാണ്. തൃപ്പുണിത്തുറയില്‍ രണ്ടിന് ഉച്ചയ്ക്ക് മൂന്നിനും കുന്നത്തുനാട്ടില്‍ വൈകുന്നേരം അഞ്ചിനുമാണ്.