കോട്ടയം: നവകേരള സദസിനോടനുബന്ധിച്ച് കോട്ടയം നിയോജക മണ്ഡലത്തിലെ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്കായുള്ള വാഹന പാര്‍ക്കിങ് ക്രമീകരണം ഡിസംബര്‍ 13 ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ഈ വിധത്തിലാണ്.
കെ.കെ റോഡ് വഴി എത്തുന്ന വാഹനങ്ങള്‍ കേരളാ ബാങ്കിന് സമീപം ആളെ ഇറക്കി ഈരയില്‍കടവ് ബൈപ്പാസ് പാലം കടന്ന് പാര്‍ക്ക് ചെയ്യണം. എം.സി റോഡ് വഴി ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ശാസ്ത്രി റോഡ് ബസ് സ്റ്റോപ്പ് ഭാഗത്തെത്തി ആളെ ഇറക്കണം. വലിയ വാഹനങ്ങള്‍ മംഗളം പത്രത്തിന്റെ എതിര്‍വശം വട്ടമൂട് പാലം കഴിഞ്ഞ് പാര്‍ക്ക് ചെയ്യണം.
എം.സി. റോഡ് വഴി ചങ്ങനാശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പുളിമുട് ജംഗ്ഷന് സമീപം ആളെയിറക്കി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വഴി വന്ന് കോടിമത എം.എല്‍ റോഡില്‍ പാര്‍ക്ക് ചെയ്യണം. എന്നാല്‍ ചെറിയ വാഹനങ്ങള്‍ എം.സി റോഡില്‍ കോടിമത പാലത്തിന് തെക്ക് വശം പാര്‍ക്ക് ചെയ്യണം.