കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷബ്നയുടെ ഭര്‍ത്താവിന്റെ അമ്മ നബീസയെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഷബ്നയുടെ ഭര്‍തൃ പിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്.
ഷബ്‌നയുടെ ഭര്‍ത്താവിന്റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിലാണ്. ഈ മാസം നാലിനാണ് ഷബ്‌നയെ ഭര്‍ത്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷബ്‌നയുമായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കംതെന്ന് ഭീഷണിപ്പെടുത്തി. ബന്ധുക്കള്‍ മര്‍ദിച്ചതിന് പിന്നാലെയാണ് ഷബ്ന മുറിയില്‍ കയറി ജീവനൊടുക്കിയത്.
ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.