തൃശൂർ: കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജും കരിയർ വിദഗ്ധരായ എം എസ് എം യൂനിഫൈ ഇന്റർനാഷണലും തമ്മിൽ ധാരണ പത്രം കൈമാറി. കോളേജിന് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ.ആന്റോ ചുങ്കത്തും എം എസ് എം കരിയർ വിദഗ്ധൻ അഭിനവ് ശർമയുമാണ് ധാരണ പത്രം ഒപ്പിട്ടു കൈമാറിയത്.
ധാരണ പ്രകാരം വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിൽ പോയി ഉന്നത പഠനം, പ്രൊജക്റ്റ് വർക്ക്, ഇന്റേൺഷിപ് എന്നിവയെല്ലാം ചെയ്യാൻ സാധിക്കും. കൂടാതെ പഠനത്തോടൊപ്പം തന്നെ തൊഴിൽ കണ്ടെത്താനും സാധിക്കുന്നതാണ്. ഐ ഇ എൽ ടി എസ്, ഓ ഇ ടി, ടോഫൽ എന്നിവയിലുള്ള പരിശീലനനവും എം എസ് എം യൂനിഫൈ ഇന്റർനാഷണലിന്റെ കീഴിൽ ലഭിക്കും.
മറ്റ് കോളേജിലെ വിദ്യാർത്ഥികൾക്കും ഈ അവസരം ഉപയോഗിക്കാം. ഡയറക്ടർ ഡോ.ലിയോൺ ഇട്ടിച്ചൻ, ജോയിന്റ് ഡയറക്ടർ ഡോ. സുധാ ജോർജ് വളവി, കോളേജ് പ്രിൻസിപ്പൽ ഡോ.നിക്സൺ കുരുവിള,, വൈസ് പ്രിൻസിപ്പൽ ഡോ. ഫിന്റോ റാഫേൽ, പ്ലേസ്മെന്റ് & ട്രെയിനിങ് ഹെഡ് വിനി ജോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.