അനധികൃത ഹാള്‍ മാര്‍ക്ക് മുദ്ര: അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ ജ്വല്ലറികളില്‍ ബിഐഎസ് റെയ്ഡ്

അനധികൃത ഹാള്‍ മാര്‍ക്ക് മുദ്ര: അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ ജ്വല്ലറികളില്‍ ബിഐഎസ് റെയ്ഡ്


കൊച്ചി: അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) അധികൃതര്‍ റെയ്ഡ് നടത്തി. സ്വര്‍ണാഭരണങ്ങളില്‍ അനധികൃതമായി ഹാള്‍ മാര്‍ക്ക് മുദ്രകള്‍ പതിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്.

എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്ന വന്‍ പരസ്യം മാധ്യമങ്ങളിലൂടെ നല്‍കിയാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് തങ്ങളുടെ ജ്വല്ലറികള്‍ തുറന്നത്. അതോടൊപ്പം ഹലാല്‍ പലിശ വാഗ്ദാനം നല്‍കിയതോടെ ഇവര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളും പരാതികളുമുണ്ടായി.

അതിനോടൊപ്പമാണ് ആഭരണങ്ങളില്‍ വ്യാജ ഹാള്‍ മാര്‍ക്ക്മുദ്ര പതിപ്പിച്ചുവെന്ന ആരോപണമുയരുന്നത്. അല്‍മുക്താദിര്‍ ഗ്രൂപ്പ് കഴിഞ്ഞ ചുരുങ്ങിയ നാളുകളില്‍ ആറിലധികം ജ്വല്ലറികളാണ് കേരളത്തിലാരംഭിച്ചത്. ഇതര സംസ്ഥാനങ്ങളിലും ഗള്‍ഫിലും ഇവര്‍ക്ക് ജ്വല്ലറികളുണ്ട്



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.