മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടോയിലിടിച്ച് അഞ്ച് മരണം; രണ്ട് പേര്‍ക്ക് പരിക്ക്

മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടോയിലിടിച്ച് അഞ്ച് മരണം; രണ്ട് പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസ് ഓട്ടോയിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അയപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവറായ മഞ്ചേരി സ്വദേശി അബ്ദുല്‍ മജീദും യാത്രക്കാരുമാണ് മരിച്ചത്.

ഓട്ടോ ഡ്രൈവര്‍ ഒഴികെ മരിച്ച മറ്റ് നാല് പേരെയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ രണ്ടുപേര്‍ കൊരമ്പയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഓട്ടോ പൂര്‍ണമായും തകര്‍ന്നു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശബരിമലയില്‍ നിന്ന് മടങ്ങും വഴിയാണ് അയ്യപ്പഭക്തരുടെ വാഹനം അപകടത്തില്‍ പെട്ടതെന്നാണ് വിവരം. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിന്റെ മുന്‍ സീറ്റിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. അപകട കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തി വരികയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.