കൊല്ലം: കടയ്ക്കല്‍ ക്ഷേത്ര മൈതാനത്ത് നവകേരള സദസിന്റെ വേദി മാറ്റി. ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ വേദി ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കടയ്ക്കലിലെ വേദിക്ക് മാറ്റമുണ്ടായത്. ഇതു സംബന്ധിച്ച കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് വേദി മാറ്റിയ തീരുമാനം വന്നിരിക്കുന്നത്.
അനുമതി നല്‍കിയ ദേവസ്വം ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നതിനാലാണ് നടപടി. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസാണ് ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നിശ്ചയിച്ചിരുന്നത്.
കൊല്ലം കുന്നത്തൂര്‍ സ്വദേശി ജെ ജയകുമാര്‍, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടന്‍ പിള്ള എന്നിവരാണ് ക്ഷേത്ര മൈതാനത്ത് പരിപാടി നടത്താന്‍ കഴിയില്ലെന്നും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നും കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.