വൈക്കം: വൈക്കത്ത് പതിമൂന്ന് വയസുകാരനെ കാണാതായതായി പരാതി. കാരയില്‍ചിറ സ്വദേശി ജാസ്മിന്റെ മകന്‍ അദിനാനെയാണ് കാണാതായത്.
തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് വീട്ടില്‍ മുറിച്ച കേക്ക് അയല്‍വീട്ടിലേക്ക് നല്‍കാന്‍ പോയ ബാലന്‍ തിരിച്ച് വീട്ടിലെത്തിയില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് കുട്ടിയെ കാണാതായത്. ജന്മദിനത്തില്‍ മുറിച്ച കേക്കുമായി അയല്‍വീട്ടിലേക്ക് പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.