പത്തനംതിട്ട: വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിപിയില്‍ വ്യത്യാസം ഉണ്ടായതിന് പിന്നാലെയാണ് മന്ത്രിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ മന്ത്രി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനം നടത്തി വരികയായിരുന്നു മന്ത്രി.