യുഎഇയില്‍ ഇന്ന് 3382 പേരില്‍ കോവിഡ് രോഗബാധ; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 3382 പേരില്‍ കോവിഡ് രോഗബാധ; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ 3382 പേരിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 2671 പേർ രോഗമുക്തി നേടി. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. 126,625 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 22.9 മില്ല്യണ്‍ ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്. യുഎഇയില്‍ ഇതുവരെ 242,969 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 215,820 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 726 ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.