ഖത്തര്‍ ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്ക് അവധി നാളെ

ഖത്തര്‍ ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്ക് അവധി നാളെ

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് ഒരു ദിവസം അവധി. ഡിസംബര്‍ 18-നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഖത്തര്‍ ദേശീയ ദിന അവധി വേതനമുള്ള പ്രവൃത്തി ദിവസമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ദേശീയ ദിന അവധിയില്‍ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍-74 ല്‍ പരാമര്‍ശിച്ചിരിക്കുന്ന ഓവര്‍ടൈം സമയവും അലവന്‍സുകളും സംബന്ധിച്ച വ്യവസ്ഥകള്‍ ബാധകമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് 17, 18 ദിവസങ്ങളിലാണ് അവധി. എല്ലാ വര്‍ഷവും ദേശീയ ദിനം ഡിസംബര്‍ 18 നാണ് ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യ മേഖലയ്ക്ക് തിങ്കളാഴ്ചയായിരിക്കും ദേശീയ ദിന അവധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.