'സംഘി ചാന്‍സലര്‍ വാപസ് ജാവോ'; ക്യാമ്പസിലെ എസ്എഫ്ഐ ബാനറുകള്‍ ഉടന്‍ നീക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം

'സംഘി ചാന്‍സലര്‍ വാപസ് ജാവോ'; ക്യാമ്പസിലെ എസ്എഫ്ഐ ബാനറുകള്‍ ഉടന്‍ നീക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ തനിക്കെതിരെ എസ്എഫ്ഐ സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍. വൈസ് ചാന്‍സലറോട് വിശദീകരണം തേടാന്‍ രാജ്ഭവന്‍ സെക്രട്ടറിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കി. ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങി വന്നാണ് ഗവര്‍ണര്‍ ബാനറുകള്‍ നീക്കാന്‍ നിര്‍ദേശിച്ചത്.

'മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം' എന്ന എസ്എഫ്ഐ ബാനറുകള്‍ യൂണിവേഴ്സിറ്റിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'സംഘി ചാന്‍സലര്‍ വാപസ് ജാവോ' എന്നെഴുതിയ കറുത്ത ബാനറുകളും എസ്എഫ്ഐ ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ നിരവധി ബാനറുകളും പോസ്റ്ററുകളുമാണ് കാമ്പസിലുടനീളം എസ്എഫ്ഐ സ്ഥാപിച്ചിരുന്നത്.

ഇത്തരത്തിലുള്ള ബാനറുകളും പോസ്റ്ററുകളുമെല്ലാം ഉടന്‍ നീക്കം ചെയ്യാനാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ആരാണ് ബാനര്‍ വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്, എന്തുകൊണ്ട് ബാനര്‍ നീക്കാന്‍ നടപടിയെടുത്തില്ലെന്നും കാലിക്കറ്റ് വിസിയോട് വിശദീകരണം ചോദിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.