മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ  യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

പത്തനംതിട്ട: റാന്നിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.

നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന് മുന്‍പാണ് സംഘര്‍ഷമുണ്ടായത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ ഒരുങ്ങി നിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

കമ്പില്‍ കറുത്ത തുണി കെട്ടി നവകേരള ബസിനുനേരെ വലിച്ചെറിയുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കൂറുകളായി പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ കാത്തു നില്‍ക്കുകയായിരുന്നു. പിന്നാലെയെത്തിയ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവരെ തിരിച്ചറിയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പിന്നീട് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. ഏകദേശം ഇരുപത് മിനിട്ടോളം സംഘര്‍ഷം നീണ്ടു നിന്നു. തുടര്‍ന്ന് പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.