അനുഗ്രഹ സദനത്തിൽ സഹൃദയ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

അനുഗ്രഹ സദനത്തിൽ സഹൃദയ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

ചാലക്കുടി: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളും അധ്യാപകരും ചാലക്കുടിയിലെ അനുഗ്രഹസദൻ സന്ദർശിക്കുകയും അവർക്കാവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.

കോളേജിലെ വിദ്യാർത്ഥികൾ അന്തേവാസികൾക്കാവശ്യമായ സാധന സാമഗ്രികൾ നൽകുന്നതിനോടൊപ്പം അവർക്കൊപ്പം സമയം പങ്കിടുകയും ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ചാലക്കുടിയിൽ സ്ഥിതി ചെയ്യുന്ന അനുഗ്രഹസദൻ സെറിബ്രൽ പാഴ്സി ബാധിച്ചവരുടെയും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെയും കേന്ദ്രമാണ്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് മേധാവിയായ ഡോ. ആർ സതീഷ്കുമാർ, അധ്യാപകരായ രഹന, വിജി, റോഷ്നി, ശില്പ തുടങ്ങിയവരും വിദ്യാർത്ഥികളെ അനുഗമിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.