പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍ മാര്‍ ജോസഫ് പെരുന്തോട്ടം

പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍ മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പൗരോഹിത്യ സുവര്‍ണ ജൂബിലിയിലേക്ക്. വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കായി എന്നും അജഗണങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന ഇടയനായ മാര്‍ ജോസഫ് പെരുന്തോട്ടം മാതൃകയാണ്. 2002 ഏപ്രില്‍ 24 ന് ചങ്ങനാശേരി അതിരുപതയുടെ സഹായ മെത്രാനായും 2007 മാര്‍ച്ച് 19ന് ആര്‍ച്ച് ബിഷപ്പായും നിയമിതനായി.

ചങ്ങനാശേരി പാറേല്‍ സെന്റ തോമസ്, വടവാതൂര്‍ സെന്റ് തോമസ് അപ്പോസ്‌തോലിക് സെമിനാരികളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. 1974 ഡിസംബര്‍ 18നാണ് മാര്‍ പെരുന്തോട്ടം പൗരോഹിത്യം സ്വീകരിച്ചത്.

കൈനകരി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി ആദ്യ നിയമനം. അതിരൂപതാ മതബോധന കേന്ദ്രമായ സന്ദേശ നിലയം ഡയറക്ടര്‍, അതിരൂപതയിലെ കാത്തലിക് വര്‍ക്കേഴ്സ് മൂവ്‌മെന്റ് ചാപ്ലെയിന്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചു. ദൈവശാസ്ത്ര പഠന കേന്ദ്രമായ മാര്‍ത്തോമാ വിദ്യാനികേതന്റെ സ്ഥാപക ഡയറക്ടര്‍ കുടിയാണ് മാര്‍ പെരുന്തോട്ടം.

1948 ജൂലൈ അഞ്ചിന് കോട്ടയം ജില്ലയിലെ പുന്നത്തുറ കൊങ്ങാണ്ടുര്‍ പെരുന്തോട്ടം ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.