വയനാട്ടിലെ നരഭോജി കടുവ കൂട്ടില്‍; വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാര്‍

വയനാട്ടിലെ നരഭോജി കടുവ കൂട്ടില്‍; വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാര്‍

കല്‍പ്പറ്റ: പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍, കല്ലൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിലായി. പ്രജീഷ് മരണപ്പെട്ട പത്താം ദിവസമാണ് അതേ സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടങ്ങിയത്. നാല് കൂടുകളാണ് പല സ്ഥലങ്ങളിലായി കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ചിരുന്നത്. പുല്ലരിയാന്‍ പോയപ്പോഴായിരുന്നു പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വനം വകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ് പ്രായമുള്ള WWL 45 എന്ന ഇനത്തില്‍പ്പെട്ട ആണ്‍ കടുവയാണ് ആക്രമിച്ചതെന്ന് ഇതിനോടകം സ്ഥിരീകരിച്ചിരുന്നു.

ഉത്തര മേഖല സിസിഎഫ് കെ.എസ് ദീപയുടെ മേല്‍നോട്ടത്തില്‍ സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന കരീം, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.അരുണ്‍ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അജേഷ് മോഹന്‍ദാസ് തുടങ്ങിയവരാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

എന്നാല്‍ നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഈ മാസം 10 ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിന്മേല്‍ 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളിയിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.