മ​ഴ​ക്കും ശക്തമായ മൂ​ട​ൽ​മ​ഞ്ഞി​നും സാ​ധ്യ​ത; ജാ​ഗ്രത പാലിക്കാൻ നിർദേശം നൽകി കുവെെറ്റ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം

മ​ഴ​ക്കും ശക്തമായ മൂ​ട​ൽ​മ​ഞ്ഞി​നും സാ​ധ്യ​ത; ജാ​ഗ്രത പാലിക്കാൻ നിർദേശം നൽകി കുവെെറ്റ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം

കുവെെറ്റ് സിറ്റി: കുവെെറ്റിൽ കാലാവസ്ഥ വിത്യാസം തുടരുന്നു. ഇപ്പോൾ പകൽ സമയത്ത് ചുടും വെെകുന്നേരം തണുപ്പുമാണ് അനുഭവപ്പെടുന്നത്. ഇതേ നില അടുത്ത ആഴ്ചയും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചില സമയത്ത് പകൽ സമയം നേരിയ ചൂട് അനുഭവപ്പെടും. വൈകുന്നേരവും രാത്രിയും ആണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. ജാ​ഗ്രത പാലിക്കണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത ദിവസങ്ങളില്‍ പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസ് ആകും. കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മണിക്കൂറില്‍ 28 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പല സ്ഥലങ്ങളിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച കുറഞ്ഞ താപനില ശരാശരി ഏഴു മുതൽ മുതല്‍ 12 ഡിഗ്രി വരെ എത്തിയിരുന്നു. ഉച്ചസമയങ്ങളില്‍ 22 മുതല്‍ 30 ഡിഗ്രിയുമാണ് ഇപ്പോൾ ചൂട് രേഖപ്പെടുത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.