പോസ്റ്റ് ഓഫീസ് ബില്‍ പാസായി; ഇനി പോസ്റ്റ് വഴി അയക്കുന്ന വസ്തുക്കള്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് പരിശോധിക്കാം

പോസ്റ്റ് ഓഫീസ് ബില്‍ പാസായി; ഇനി പോസ്റ്റ് വഴി അയക്കുന്ന വസ്തുക്കള്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് പരിശോധിക്കാം

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് ബില്‍ 2023 ലോക്സഭയില്‍ പാസായി. പോസ്റ്റ് ഓഫീസ് മുഖേന അയക്കുന്ന വസ്തു സംശയത്തിന്റെ നിഴലില്‍ വരുന്ന സാഹചര്യത്തില്‍, രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി തുറന്ന് പരിശോധിക്കാനും പിടിച്ചെടുക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്ലാണിത്. നേരത്തെ രാജ്യസഭയില്‍ ബില്‍ പാസായിരുന്നു.

1898-ലെ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് നിയമത്തിന് ബദലായാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. പൗര കേന്ദ്രീകൃത സേവന ശൃംഖലയായി ഇന്ത്യന്‍ പോസ്റ്റിനെ സുഗമമാക്കുന്നതിന് നിയമനിര്‍മ്മാണ ചട്ടക്കൂട് ലളിതമാക്കി. മുമ്പുള്ള ബില്ലിലെ സമാന വ്യവസ്ഥകള്‍ പലതും നിലനിര്‍ത്തിയാണ് മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്. പോസ്റ്റ് ഓഫീസ് നല്‍കുന്ന സേവനത്തിന് ചാര്‍ജുകള്‍ നല്‍കാന്‍ തയാറാകാത്ത ഉപയോക്താവില്‍ നിന്നും അത് ഭൂനികുതി കുടിശികയ്ക്ക് തുല്യമായി കണക്കിലെടുത്ത് തിരിച്ചു പിടിക്കാം.

പഴയ നിയമത്തില്‍ തപാല്‍ സേവനം നല്‍കുന്നതിനുള്ള അവകാശം പൂര്‍ണമായും കേന്ദ്രത്തിലായിരുന്നു. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഈ വ്യവസ്ഥ അതില്‍ നിന്നും ഒഴിവാക്കി. ഇന്ത്യന്‍ തപാല്‍ മേധാവിയായി തപാല്‍ സേവനങ്ങളുടെ ഡയറക്ടര്‍ ജനറലിനെ നിയമിക്കും. സേവനങ്ങളുടെ താരിഫുകളും തപാല്‍ സ്റ്റാമ്പുകളുടെ വിതരണവും ഉള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ വരുത്താന്‍ അദേഹത്തിന് അധികാരമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.