തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കി. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചിരിക്കുന്നത്. നിരന്തരം പ്രോട്ടോക്കാള്‍ ലംഘനം നടത്തുന്നുവെന്നാണ് വിമര്‍ശനം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ദീര്‍ഘകാല ഏറ്റുമുട്ടല്‍ ഗവര്‍ണറും എസ്.എഫ്.ഐയും തമ്മിലുള്ള പോരിലേക്ക് വഴിമാറിയത് അതിവേഗമാണ്. സര്‍വകലാശാലകളില്‍ പ്രതിഷേധ ബാനറുകളുയര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് അച്ചടക്കമില്ലെന്നും കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അച്ചടക്കം പാലിക്കുന്നതില്‍ പുറകിലാണെന്നും ആഞ്ഞടിച്ച ആരിഫ് മുഹമ്മദ് ഖാന്റെ മുഖമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്.