പ്രവാസി സംരംഭകര്‍ക്കായി കൈകോര്‍ത്ത് നോര്‍ക്കയും കേരളാ ബാങ്കും; വായ്പ നിര്‍ണയ ക്യാമ്പില്‍ ലഭ്യമായത് 12.25 കോടിയുടെ ശുപാര്‍ശ

പ്രവാസി സംരംഭകര്‍ക്കായി കൈകോര്‍ത്ത് നോര്‍ക്കയും കേരളാ ബാങ്കും; വായ്പ നിര്‍ണയ ക്യാമ്പില്‍ ലഭ്യമായത് 12.25 കോടിയുടെ ശുപാര്‍ശ

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും കേരളാ ബാങ്കും സംയുക്തമായി മലപ്പുറം ജില്ലയില്‍ സംഘടിപ്പിച്ച വായ്പ നിര്‍ണയ ക്യാമ്പില്‍ ഇതുവരെ 12.25 കോടി രൂപയുടെ ശുപാര്‍ശ. മലപ്പുറം തിരൂരില്‍ സംഘടിപ്പിച്ച വായ്പ നിര്‍ണയ ക്യാമ്പില്‍ 4.99 കോടി രൂപയുടെയും നിലമ്പൂരില്‍ 7.26 കോടി രൂപയുടെയും വായ്പകള്‍ക്കാണ് ശുപാര്‍ശ നല്‍കിയത്.

56 പ്രവാസി സംരംഭങ്ങള്‍ക്കായാണ് ഈ തുക ലഭിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് വായ്പകള്‍ അനുവദിക്കുക. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വായ്പ ലഭ്യമാക്കും.

മലപ്പുറം പൊന്നാനിയില്‍ 2024 ജനുവരി ആറിന് കേരളാ ബാങ്കുമായി ചേര്‍ന്ന് വായ്പ നിര്‍ണയ ക്യാമ്പ് വീണ്ടും സംഘടിപ്പിക്കും. പ്രവാസികള്‍ www.norkaroots.org/ndprem എന്ന വെബ്സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

സംശയങ്ങള്‍ക്ക് 0471 -2770511, 7736 917 333 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്ത് നിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.