കൊച്ചി കപ്പല്‍ശാലയിലെ വിവരങ്ങള്‍ ചോര്‍ത്തി സമൂഹമാധ്യമ അക്കൗണ്ടിന് കൈമാറി; കരാര്‍ ജീവനക്കാരനായ മലപ്പുറം സ്വദേശി അറസ്റ്റില്‍

കൊച്ചി കപ്പല്‍ശാലയിലെ വിവരങ്ങള്‍ ചോര്‍ത്തി സമൂഹമാധ്യമ അക്കൗണ്ടിന് കൈമാറി; കരാര്‍ ജീവനക്കാരനായ മലപ്പുറം സ്വദേശി അറസ്റ്റില്‍

കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി കപ്പല്‍ശാലയിലെ വിവരങ്ങള്‍ ചോര്‍ത്തിയ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തു.

നാവികസേനയ്ക്കായി നിര്‍മ്മാണത്തില്‍ ഇരിക്കുന്ന കപ്പലിന്റെ തന്ത്ര പ്രധാന ഭാഗങ്ങളുടെ ഫോട്ടോകള്‍ അടക്കമാണ് ഇയാള്‍ ചോര്‍ത്തിയത്. എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. കൂടാതെ ഐഎന്‍എസ് വിക്രാന്തിന്റെ ചിത്രവും അറ്റകുറ്റപ്പണിക്കായി എത്തിച്ച യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും പകര്‍ത്തി കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്.

എയ്ഞ്ചല്‍ പായല്‍ തന്നെ വിളിച്ചിരുന്നതായി ശ്രീനിഷ് മൊഴി നല്‍കി. ഹിന്ദിയിലാണ് സംസാരിച്ചത്. മാര്‍ച്ച് മുതല്‍ ഡിസംബര്‍ 19 വരെ വിവരങ്ങള്‍ കൈമാറി. കപ്പല്‍ ശാലയില്‍ എത്തിയ വിവിഐപികളുടെ ഉള്‍പ്പെടെ പേരുകളും കൈമാറി എന്ന് ശ്രീനിഷ് മൊഴി നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.