യു.എ.ഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് പുതുവത്സര അവധി

യു.എ.ഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് പുതുവത്സര അവധി

അബുദാബി: യു.എ.ഇയില്‍ ന്യൂ ഇയറിനോട് അനുബന്ധിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയായിരിക്കും ഇതെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ജനുവരി രണ്ടിന് ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് മന്ത്രാലയം പൊതു അവധി പ്രഖ്യാപിച്ചത്. ഇതോടെ പുതുവല്‍സരം ആഘോഷിക്കാന്‍ നീണ്ട വാരാന്ത്യമാണ് യുഎഇ നിവാസികളെ കാത്തിരിക്കുന്നത്.

അവധിദിനത്തില്‍ ജോലിചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസം ശമ്പളത്തോടെയുള്ള അവധി അനുവദിക്കേണ്ടതുണ്ട്. കഴിഞ്ഞ മാസം പുറത്തിറക്കിയ പട്ടിക പ്രകാരം യു.എ.ഇ നിവാസികള്‍ക്ക് 2024 ല്‍ 13 പൊതു അവധികളെങ്കിലും ലഭ്യമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.