തിരുവനന്തപുരം: കാട്ടാക്കടയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനെ പോലീസ് വാഹനം ഇടിച്ചിട്ടു.
വലതു കാല്‍ രണ്ടിടത്ത് ഒടിഞ്ഞ യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട മാറനല്ലൂര്‍ മണ്ഡലം സെക്രട്ടറി ആന്‍സല ദാസിനെ അടിയന്തര ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി. ഇയാളെ പൊലീസ് തന്നെയാണ് തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയിലെത്തിച്ചത്.
മുഖ്യമന്ത്രിക്ക് അകമ്പടി പൊവുകയായിരുന്ന പൊലീസ് വാഹനത്തിന്റെ പെട്ടന്നു തുറന്ന മുന്‍ഡോര്‍ ഇടിച്ച് റോഡില്‍ വീണ ആന്‍സല ദാസിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ചെയ്തു.
കരിങ്കൊടി കാണിച്ച പ്രവര്‍ത്തകനെ പോലീസ് വണ്ടി ഇടിപ്പിച്ചു വധിക്കാനാണ് ശ്രമിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ നവകേരള സദസിലേക്ക് മുഖ്യമന്ത്രിയും സംഘവം പോകുമ്പോഴാണ് കാട്ടാക്കട ജങ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.