കാല്‍വരിമൗണ്ട്: ഹൈറേഞ്ചിലെ ആദ്യ കാല കുടിയേറ്റ കര്‍ഷകന്‍ തോമസ് പാലപ്പള്ളി (91) നിര്യാതനായി. കൊടുവേലി സാന്‍ജോ സി.എം ഐ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പളും സിഎംഐ വൈദികനുമായ ഫാ. ജോണ്‍സണ്‍ പാലപ്പള്ളിയുടെ പിതാവാണ്.
മൃതസംസ്‌കാര കര്‍മ്മങ്ങള്‍ 24ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കാല്‍വരിമൗണ്ട് എട്ടാം മൈലിലുള്ള സ്വഭവനത്തില്‍ ആരംഭിച്ച് കാല്‍വരി മൗണ്ട് പള്ളി സെമിത്തേരിയില്‍ നടക്കും.
ഭാര്യ പരേതയായ ത്രേസ്യ. മക്കള്‍ റോയി, ഫാ. ജോണ്‍സണ്‍, സി. സൂന സി.എം.സി (ജര്‍മ്മനി), റിജോ. പ്രിന്‍സി മരുമകള്‍.