തക്കല: തക്കല രൂപതയിലെ ഫാദര്‍ ജോണ്‍ തെക്കേല്‍ നിര്യാതനായി. 89 വയസായിരുന്നു. സംസ്‌കാരം ഇന്ന് (ഡിസംബര്‍ 23) മേഴക്കോട് സെന്റ് ഫ്രാന്‍സിയ അസീസി ദേവാലയത്തില്‍ രാവിലെ ആരംഭിച്ചു. പാല രൂപതയിലെ പെരിങ്ങുളം സേക്രഡ് ഹാര്‍ട്ട് ഇടവകയിലെ അംഗമായിരുന്നു അദേഹം.
ജോസഫ് മേരി ദമ്പതികളുടെ മകനായി 1934 നവംബര്‍ 20 നാണ് ഫാ. ജോണ്‍ തെക്കേലിന്റെ ജനനം.
1966 മാര്‍ച്ച് 14 മുതല്‍ തക്കല രൂപതയിലായിരുന്നു സേവനം അനുഷ്ടിച്ചിരുന്നത്. തക്കല രൂപതയിലെ വിവിധ മേഖലകളില്‍ അദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
1973 ജൂണ്‍ മുതല്‍ 1974 വരെ ജയമാതാ ചര്‍ച്ച് നിദ്രവിള, സെന്റ്. ആന്റണീസ് ചര്‍ച്ച് വയലിന്‍കര എന്നിവിടങ്ങളായിരുന്നു. സെന്റ്. സേവിയേഴ്സ് ചര്‍ച്ച് വറുത്തട്ട്, സെന്റ്. ജോര്‍ജ് ചര്‍ച്ച് മുഞ്ചിറ, എംഎംകെഎം സ്‌കൂള്‍ വറുത്തട്ടില്‍ കറസ്‌പോണ്ടന്റായി 1976 സെപ്റ്റംബര്‍ 30മുതല്‍ 1989 ഫെബ്രുവരി 15 വരെ അദേഹം ഉണ്ടായിരുന്നു.
ഹോളി ക്രോസ് ചര്‍ച്ച്, മലൈക്കോട് മാര്‍ട്ടിന്‍ ഡി പോറസ് ചര്‍ച്ച് കഴുവന്‍തിട്ടയില്‍ 1989 ഫെബ്രുവരി 15 മുതല്‍ മെയ് 28 വരെയും, ഹോളി ഫാമിലി മുക്കൂട്ടുകല്‍, സെന്റ് ജോസഫ്സ് കാരോട് എന്നീ ദേവാലയങ്ങളിലും ഹോളി ഫാമിലി എച്ച്.എസ് മുക്കൂട്ടുകല്‍ 1997 മെയ് 28 മുതല്‍ 1998 ജനുവരി 29 കറസ്പോണ്ടന്റ്, അഥന്‍കോട് വിശുദ്ധ മരിയ ഗൊരേത്തി ദേവാലയത്തില്‍ 1998 ജനുവരി 29 മുതല്‍ 2003 നവംബര്‍ ഒന്നുവരെയും മേഴക്കോട് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ 2003 നവംബര്‍ ഒന്ന് മുതല്‍ 2013 മെയ് 24 വരെയും ഫാ. ജോണ്‍ തെക്കേലില്‍ സേവനം അനുഷ്ടിച്ചു. 1976 ഒക്ടോബര്‍ 15 മുതല്‍ 1979 ഏപ്രില്‍ 17 വരെ പടന്താലുംമൂട് കെകെഎസ്എസ്എസ് സെക്രട്ടറിയായിരുന്നു. കല്ലുവിലായി കെകെഎസ്എസ്എസ് സെക്രട്ടറി 1997 ജൂലൈ 19 മുതല്‍ 2003 നവംബര്‍ ഒന്നുവരെയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
2013 മെയ് 24 മുതല്‍ മുക്കൂട്ടുകല്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ റിട്ടയര്‍മെന്റ് ജീവിതം നയിച്ചു വരികയായിരുന്നു.