കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ വിയോഗത്തിൽ എസ് എം സി എ കുവൈറ്റ് അനുശോചിച്ചു

കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ വിയോഗത്തിൽ എസ് എം സി എ കുവൈറ്റ് അനുശോചിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാ പ്രവാസി സമൂഹത്തെയും പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തെയും ഇന്ത്യയേയും ഒത്തിരി സ്നേഹിച്ച ഭരണാധികാരിയായിരുന്നുവെന്ന് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു.

ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ വിയോഗത്തിൽ കൂടിയ അനുശോചന യോഗത്തിലാണ് എസ് എം സി എ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാഗങ്ങളുടെയും കുവൈറ്റ് ജനതയുടെയും ദു:ഖത്തിൽ എസ് എം സി എ കുവൈറ്റ് പങ്കുചേരുന്നതായി എസ് എം സി എ പ്രസിഡൻ്റ് സുനിൽ റാപ്പുഴ അറിയിച്ചു.

ജനറൽ സെക്രട്ടറി ബിനു ഗ്രിഗറി, ട്രഷർ ജോർജ് തെക്കേൽ, വിമൻസ് വിംഗ് പ്രസിഡന്റ്‌ ലിറ്റ്സി സെബാസ്റ്റ്യൻ, എസ് എം വൈ എം പ്രസിഡന്റ്‌ ജിജിൽ മാത്യു, ബാലദീപ്തി വൈസ് പ്രസിഡന്റ്‌ മാസ്റ്റർ സിനോ പീറ്റർ, ഏരിയ കൺവീനർമാരായ ഷാജു ദേവസി, സെബാസ്റ്റ്യൻ പോൾ, അജോഷ് ആന്റണി, ടോം ഇടയോടി എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു.

സെൻട്രൽ കൾച്ചറൽ കമ്മിറ്റി കൺവീനർ സന്തോഷ്‌ ഓടേട്ടിൽ, ആർട്സ് കമ്മിറ്റി കൺവീനർ സന്തോഷ്‌ വടക്കേമുണ്ടാനിയിൽ, സോഷ്യൽ കമ്മിറ്റി കൺവീനർ സന്തോഷ് കളരിക്കൽ, ബാലദീപ്തി ചീഫ് കോഡിനേറ്റർ ബൈജു ജോസഫ്, മീഡിയ കൺവീനർ സുദീപ് ജോസഫ്, സെൻട്രൽ കൾച്ചറൽ കമ്മിറ്റി അംഗം സാം ആന്റണി, മുൻ ജനറൽ സെക്രട്ടറി ബിനിൽ കാലായിൽ, ഏരിയാക്കമ്മിറ്റി അംഗങ്ങൾ, സോണൽക്കമ്മിറ്റി അംഗങ്ങൾ, വാർഡ് പ്രതിനിധികൾ, കുടുംബ യൂണിറ്റ് ലീഡേഴ്സ് എന്നിവർ ആദരാജ്ഞലികൾ അർപ്പിക്കുവാൻ എത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.