ദുബായ് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്‌സി സൈക്കോളജിയില്‍ നാലാം റാങ്ക് നേടി നാടിന്റെ അഭിമാനമായ അഫീഫ സുലൈമാനെ കുറ്റിപ്പാല നീലിയാട്-ഗ്‌ളോബല്‍ കെഎംസിസി ഉപഹാരം നല്‍കി ആദരിച്ചു. ദുബായ് പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഫൈസല്‍ തുറക്കല്‍ ഉപഹാരം നല്‍കി. ഗ്‌ളോബല്‍ കെഎംസിസി സെക്രട്ടറി ജുബീഷ് എം.കെ അധ്യക്ഷത വഹിച്ചു. ഗ്‌ളോബല്‍ കെഎംസിസി അംഗങ്ങളായ എന്‍.വി ഫവാസ്, വി.ഐ ഇല്യാസ് പങ്കെടുത്തു.