ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം: രണ്ട് തൊഴിലാളികളില്‍ ഒരാളെ രക്ഷിച്ചു; ഒരാളിപ്പോഴും മണ്ണിനടിയില്‍

ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം: രണ്ട് തൊഴിലാളികളില്‍ ഒരാളെ രക്ഷിച്ചു; ഒരാളിപ്പോഴും മണ്ണിനടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ അകപ്പെട്ടു. അപകടത്തില്‍പ്പെട്ട പോത്തന്‍കോട് സ്വദേശിയായ വിനയനെ രക്ഷിച്ചു. 10 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞ് വീണായിരുന്നു അപകടം.

മണ്ണിനടിയില്‍ അകപ്പെട്ട് കിടക്കുന്ന ബീഹാര്‍ സ്വദേശി ദീപക്കിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം തുടരുന്നത്.

പുറത്തെടുത്ത തൊഴിലാളിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.