'വിധികള്‍ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി': മുഖ്യമന്ത്രിക്ക് മറുപടിയുമായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

'വിധികള്‍  മൂല്യങ്ങള്‍ മുന്‍നിര്‍ത്തി': മുഖ്യമന്ത്രിക്ക് മറുപടിയുമായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തന്റെ വിധികളെന്നും ആരെന്ത് വിചാരിച്ചാലും പറയാന്‍ ഉള്ളത് താന്‍ പറയുമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ആരും രാജാവാണെന്ന് കരുതരുതെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഹൈക്കോടതി അവര്‍ക്ക് തോന്നിയത് പറയും. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നത് ചെയ്യുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തന്റെ നിലപട് വ്യക്തമാക്കിയത്.

അടിമാലിയിലെ മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഹൈക്കോടതി തോന്നുന്നത് പറയുമെന്നും അതില്‍ നടപ്പാക്കാന്‍ കഴിയുന്നത് നടപ്പാക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മറിയക്കുട്ടിയുടെ കേസില്‍ സര്‍ക്കാരിനെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അദേഹം നിലപാട് വ്യക്തമാക്കിയത്.

ആരും രാജവല്ലെന്നും ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലം അല്ലെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മറിയക്കുട്ടിയുടെ പെന്‍ഷന്‍ ഹര്‍ജി രാഷ്രീയ പ്രേരിതമാണെന്ന് കോടതിയിലും പുറത്തും സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് മൂല്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും ആരെന്ത് വിചാരിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നും ജഡ്ജി വ്യക്തമാക്കിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.