കേരളത്തിൽ കോവിഡ് രോഗികളിൽ വർധനവ്; 128 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കേരളത്തിൽ കോവിഡ് രോഗികളിൽ വർധനവ്; 128 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. 128 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയും കേരളത്തിലാണ്. ഇന്ന് രാജ്യത്ത് ആകെ 312 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത് അതിൽ 128 കേസും റിപ്പോർട്ട് ചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നുമാണ്. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 3128 ആയി.

കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുക്കുമ്പോൾ സംസ്ഥാനത്ത് കൊറോണ പടർന്നു പിടിക്കുന്നതിൽ 54 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ഓരോ മണിക്കൂറും നാല് പേർക്ക് കൊറോണ സ്ഥിരീകരിക്കുന്നു എന്നാണ് റിപ്പോർട്ട്. രാജ്യത്ത് ആകെയുള്ള കണക്ക് എടുക്കുമ്പോൾ ഏറ്റവും കൂടുതൽ കോറോണ രോഗികൾ ഉള്ളത് കേരളത്തിലാണ്.

അതേ സമയം കേരളവുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ കർണാടക കോവിഡ് ബോധവൽകരണം തുടങ്ങി. ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടി, സാറഡുക്ക, സ്വർഗ, സുള്ള്യപ്പടവ്, ജാൽസൂർ എന്നിവിടങ്ങളിലാണ് ബോധവൽകരണ പരിപാടികൾ. ഇതിനായി ചെക്ക് പോസ്റ്റുകളിൽ പ്രത്യേക ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.