കൊച്ചി: കുസാറ്റില്‍ നാലു പേരുടെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഒരു മാസമായിട്ടും സമര്‍പ്പിപ്പിച്ചിട്ടില്ല. ടെക്‌ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന സംഗീത പരിപാടിയുടെ തിരക്കില്‍പ്പെട്ടാണ് നാല് പേരുടെ മരണം സംഭവിച്ചത്. ഡിസംബര്‍ ഒന്നിന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒരു മാസം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
നാല് സംഘങ്ങളാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. നവംബര്‍ 25 ന് നടന്ന അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ 27 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം പുതിയ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു.കൂടാതെ പൊലീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതി, സബ് കളക്ടറുടെ മേല്‍നോട്ടത്തിലുള്ള സമിതി എന്നിവരും ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ പോലും സര്‍വ്വകലാശാല നല്‍കിയിട്ടില്ല. നാളെ ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് സൂചന.