തിരുവനന്തപുരം: ജനങ്ങളെ പ്രതിസന്ധിയിലാക്കി സപ്ലൈകോ. സാധനങ്ങളുടെ വില ഉടന്‍ വര്‍ധിപ്പിക്കുമെന്ന് സപ്ലൈകോ അറിയിച്ചു. 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വിലയാണ് സപ്ലൈകോ വര്‍ധിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.
സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ സാധനങ്ങള്‍ സബ്‌സിഡി പരിധിയില്‍ കൊണ്ടുവരുമെന്നാണ് വിവരം. ഏറെ നാളായി സപ്ലൈകോ വിതരണക്കാരുടെ കുടിശിക തുക മുടങ്ങികിടക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് ജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ചുള്ള സര്‍ക്കാരിന്റെ തീരുമാനം.