തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ പുള്ളിപ്പുലിയിറങ്ങി. രാവിലെ 8.30 ഓടെ പൊന്മുടി പൊലീസ് സ്റ്റേഷന് സമീപം പൊലീസുകാരാണ് പുലിയെ കണ്ടത്. പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലൂടെ സമീപത്തെ പുല്‍മേടുകളിലേക്ക് പുലി കയറിപ്പോകുന്നതാണ് പൊലീസുകാര്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ പൊലീസ് വിവരമറിയിക്കുകയായിരുന്നു.
ക്രിസ്മസ് അവധിക്കാലമായതിനാല്‍ പൊന്മുടി, അപ്പര്‍ സാനിറ്റോറിയം ഭാഗത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത് കണക്കിലെടുത്ത് പ്രദേശത്ത് തിരച്ചില്‍ വനം വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
തൊട്ടടുത്തുള്ള അഗസ്ത്യാര്‍ വനമേഖലയിലേക്ക് പുള്ളിപ്പുലി കയറിപ്പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പിന്റെ നിഗമനം. പുലിയെ കണ്ടെത്തുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.