വാക്സിനെടുത്തവർക്ക് ക്വാറന്‍റീന്‍ വേണ്ടെന്ന് യുഎഇ

വാക്സിനെടുത്തവർക്ക് ക്വാറന്‍റീന്‍ വേണ്ടെന്ന് യുഎഇ

അബുദാബി: വാക്സിനെടുത്തവർക്കും പരീക്ഷണത്തിന്റെ ഭാഗമായവർക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് യുഎഇയില്‍ മടങ്ങിയെത്തുമ്പോള്‍ ക്വാറന്‍റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം. വിമാനത്താവളത്തിലെ പിസിആർ പരിശോധന നിർബന്ധമാണ്. കുടുംബമായാണ് മടങ്ങിയെത്തുന്നതെങ്കില്‍ 12 മുതല്‍ 17 വയസുവരെയുളള കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവർക്ക് ഹോം ക്വാറന്‍റീന്‍ വേണം. പത്ത് ദിവസത്തെ ക്വാറന്‍റീനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

വാക്സിനെടുക്കാത്തവർക്ക് ക്വാറന്‍റീനും ഒപ്പം യാത്രയ്ക്ക് 96 മണിക്കൂറിനുളളിലെ നെഗറ്റീവ് പിസിആർ ടെസ്റ്റ് റിസല്‍റ്റും നിർബന്ധമാണ്. ദുബായില്‍ വിമാനത്താവളത്തില്‍ നിന്നെടുത്ത ടെസ്റ്റ് റിസല്‍റ്റ് നെഗറ്റീവാണെങ്കില്‍ ക്വാറന്‍റീന്‍ അവസാനിപ്പിക്കാം. അബുദബിയില്‍ വാക്സിനെടുക്കാത്തവർക്കും പരീക്ഷണത്തിന്റെ ഭാഗമാകാത്തവർക്കും 10 ദിവസമാണ് ക്വാറന്‍റീന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.