അബുദാബി: യുഎഇയില്‍ ഇന്ന് 3432 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 3118 പേർ രോഗമുക്തി നേടി. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. 151096 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ ഇതുവരെ 249808 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 222106 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 740 ആണ്.