തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി പ്രൈവറ്റ് പെട്രോള്‍ പമ്പുകള്‍ അടച്ച് സൂചന സമരം പ്രഖ്യാപിച്ചിരിക്കുന്നു സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കും.
ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ എന്നത്തെയും പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ഈ സേവനം പൊതുജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.