മന്ത്രിമാരുടെ സത്യപ്രതിജ്ഞ: ചെലവ് അഞ്ച് ലക്ഷം രൂപ; ആവശ്യപ്പെട്ട പണം രാജ്ഭവന് മുൻകൂറായി അനുവദിച്ച് ധനവകുപ്പ്

മന്ത്രിമാരുടെ സത്യപ്രതിജ്ഞ: ചെലവ് അഞ്ച് ലക്ഷം രൂപ; ആവശ്യപ്പെട്ട പണം രാജ്ഭവന് മുൻകൂറായി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: രാജ്ഭവനിൽ ഇന്നലെ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് ചെലവായത് അഞ്ച് ലക്ഷം രൂപ. ചെലവിനായി രാജ്ഭവനിന് അധിക ഫണ്ടായി അഞ്ച് ലക്ഷം രൂപ നേരത്തെ അനുവദിച്ചു. ഇന്നലെ വൈകിട്ടാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

സത്യപ്രതിജ്ഞക്കുള്ള ചെലവിനായി അഞ്ച് ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ധനമന്ത്രി ബാലഗോപാൽ രാജ്ഭവന് അധിക ഫണ്ടായി 5 ലക്ഷം രൂപ ഡിസംബർ 28 ന് അനുവദിച്ചു. പരിപാടിയുടെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക ടൂറിസം ഡയറക്ടർക്കാണ് ധനവകുപ്പ് അനുവദിച്ചത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ചായ സൽക്കാരവും രാജ്ഭവൻ ഒരുക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പാണ് പന്തൽ തയ്യാറാക്കിയത്. പന്തലിന് ചെലവായ ബില്ലും ഇനി പാസാകേണ്ടതുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.