തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി. ഒരു മാസത്തെ റേഷന്‍ വിതരണം പുര്‍ത്തിയായതിനെ തുടര്‍ന്ന് വരുന്ന ആദ്യ പ്രവ്യത്തി ദിനം അവധി നല്‍കുന്നതിന്റെ ഭാഗമായാണ് നാളെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കാത്തത്.
പുതിയ വര്‍ഷത്തിലെ ആദ്യ മാസത്തെ റേഷന്‍ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. ഡിസംബറിലെ റേഷന്‍ വിതരണം കഴിഞ്ഞ ദിവസം അവസാനിച്ചപ്പോള്‍ 77.62 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി.
നീല കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ വിഹിതത്തിന് പുറമേ അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ജനുവരിയിലും നല്‍കും.