തിരുവനന്തപുരം: മൂന്ന് രാജ്യാന്തര സര്‍വീസുകളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തിരുവനന്തപുരം വിമാനത്താവളം. അബുദാബിയിലേക്ക് ഇതിഹാദ് എയര്‍ലൈന്‍സും മസ്‌കറ്റിലേക്ക് സലാം എയറും ക്വാലലംപൂരിലേക്ക് എയര്‍ ഏഷ്യയുമാണ് സര്‍വീസ് തുടങ്ങുന്നത്.
അബുദാബിയിലേക്കുള്ള ഇതിഹാദിന്റെ പ്രതിദിന സര്‍വീസ് ഇന്ന് രാവിലെ തുടക്കമായി. സലാം എയറിന്റെ സര്‍വീസ് ജനുവരി മൂന്ന് മുതലാണ് തുടങ്ങുക. തുടക്കത്തില്‍ ബുധന്‍, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഈ റൂട്ടില്‍ നിലവില്‍ ഒമാന്‍ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.
എയര്‍ ഏഷ്യ സര്‍വീസ് ഫെബ്രുവരി 21 മുതലാണ് തുടങ്ങുക. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ഈ റൂട്ടില്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസുമുണ്ട്.