അബുദാബി: വീട്ടിലെത്തി കോവിഡ് വാക്സിന്‍ നല്‍കുന്നതാരംഭിച്ച് വിവിധ എമിറേറ്റുകള്‍. മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്കാണ് നിലവില്‍ ഈ സൗകര്യമുളളത്. അബുദബിയിലുളളവർക്ക് 80050 എന്ന നമ്പറിലും, ഷാർജയിലുളളവർക്ക് 800700 എന്ന നമ്പറിലും അജ്മാനിലുളളവർക്ക് 80070 എന്ന നമ്പറിലും വിളിച്ച് സേവനം തേടാവുന്നതാണ്.
ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനം നല്‍കി കഴിഞ്ഞു. സാമൂഹിക സേവന വിഭാഗം, ഹെല്‍ത്ത് സർവ്വീസ് കമ്പനി തുടങ്ങിയവയുമായി ബന്ധപ്പെട്ട് സേവനം പ്രയോജനപ്പെടുത്താം.