കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല യില്‍ (കുസാറ്റ്) ഹോസ്റ്റല്‍ സമയം കുറച്ചതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. രാത്രി 10 മണി വരെയാക്കിയാണ് സമയം കുറച്ചത്. നേരത്തെ 11 മണി വരെയായിരുന്നു ഹോസ്റ്റല്‍ സമയം.
എന്നാല്‍ മുന്നറിയിപ്പില്ലാതെയാണ് ഹോസ്റ്റല്‍ സമയം കുറച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഹോസ്റ്റലിന് മുന്നില്‍ പ്രതിഷേധിക്കുകയാണ് വിദ്യാര്‍ഥികള്‍.
കെ എസ് യു, എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. യൂണിയനുമായോ വിദ്യാര്‍ഥികളുമായോ കൂടിയാലോചിക്കാതെയാണ് ഹോസ്റ്റല്‍ സമയം കുറച്ചതെന്ന് ആരോപിച്ച വിദ്യാര്‍ഥികള്‍ കുസാറ്റ് അധികൃതരോടും ഹോസ്റ്റല്‍ നടത്തിപ്പുകാരോടും സംസാരിച്ചിട്ടും എന്നാല്‍ അനുകൂല നടപടി ആയിട്ടില്ലെന്നും പ്രതികരിച്ചു.