കോവിഡ് വാക്സിനേഷന്‍; ആഗോള തലത്തില്‍ യുഎഇയ്ക്ക് നേട്ടം

കോവിഡ് വാക്സിനേഷന്‍; ആഗോള തലത്തില്‍ യുഎഇയ്ക്ക് നേട്ടം

അബുദാബി: വൈദ്യപരമായി യോഗ്യതയുളളവരുടെ വിഭാഗത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ തന്നെ ഒന്നാമതായി യുഎഇ. 100 പേർക്ക് 24.58 ഡോസ് എന്നതാണ് നിലവില്‍ യുഎഇയുടെ നിരക്ക്.

അതേസമയം മൊത്തം വാക്സിനേഷന്‍ നിരക്കില്‍ ആഗോളതലത്തില്‍ രണ്ടാമതാണ് യുഎഇ. 100 പേർക്ക് 18.18 ഡോസ് എന്നതാണ് യുഎഇയുടെ നിരക്ക്. ഇസ്രായേലാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 100 പേർക്ക് 25.34 ഡോസ് എന്നതാണ് ഇസ്രായേലിലെ നിരക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.