ഇടുക്കി: ചൊവാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ഒന്‍പതാം തീയതി ഗവര്‍ണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി സമിതിയുടെ ക്ഷണത്തിനെതിരെയാണ് ഹര്‍ത്താല്‍. അന്നേ ദിവസം ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വെയ്ക്കത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം.എം മാണി രംഗത്തെത്തി. അധിക്ഷേപ പരാമര്‍ശം ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വെയ്ക്കത്തതിനാണ്. ഒന്‍പതാം തിയതി എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അന്നേ ദിവസമാണ് ഗവര്‍ണറെ വ്യാപാരി വ്യവസായി പരിപാടിയില്‍ ക്ഷണിച്ചത്. ഇതിനെതിരെയും എം.എം മണി രംഗത്തെത്തി.