റിയാദ്: സൗദി അറേബ്യയിൽ വാഹന അപകടത്തിൽ വർക്കല സ്വദേശി മരിച്ചു. വർക്കല ജനാർദ്ദനപുരം മേലെ കൊല്ലയിൽ വീട്ടിൽ അജിത് മോഹൻ (29) ആണ് മരിച്ചത്. ഒരു വർഷമായി ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ദമാം ഹൈവേയിലെ റിയാദ് ചെക്ക് പോയിൻ്റിന് സമീപം ഇന്നലെയായിരുന്നു അപകടം നടന്നത്. റിയാദിൽ നിന്ന് ദമാമിലേക്ക് ലോറിയിൽ ലോഡുമായി പോകുമ്പോഴായിരുന്നു അപകടം. അജിത് മോഹൻ ഓടിച്ചിരുന്ന ട്രക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. മൃതദേഹം റുമാൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.