അബുദാബി: യുഎഇയില്‍ ഇന്ന് 3471 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142,388 പുതിയ ടെസ്റ്റുകളാണ് നടത്തിയത്. 256732 പേരിലാണ് ഇതുവരെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. 2990 പേർ രോഗമുക്തരായി.
ഇതുവരെ 228364 പേരാണ് രോഗമുക്തി നേടിയത്. ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 751 ആയും ഉയർന്നു.27617 ആണ് ആക്ടീവ് കേസുകള്‍. 23.5 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകള്‍ ഇതുവരെ യുഎഇയില്‍ നടത്തി.